കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ദിവസത്തെ ശമ്പളം സംഭാവന നല്‍കി.
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ കൊവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ (കെ എം സി എസ് യു) അംഗങ്ങള്‍ ഒരു ദിവസത്തെ ശമ്പളം സംഭാവന നല്‍കി. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് തുക ഏറ്റുവാങ്ങി. കെ എം സി എസ് യു ജില്ലാ ജോ. സെക്രട്ടറി എന്‍ കെ അമീറലി, ഗുരുവായൂര്‍ യൂണിറ്റ് സെക്രട്ടറി എം ഡി റിജേഷ്, യൂണിറ്റ് പ്രസിഡണ്ട് ജി പ്രതാപചന്ദ്രന്‍, യൂണിറ്റ് ട്രഷറര്‍ നിതീഷ് മോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫണ്ട് കൈമാറിയത്.