വാർഷിക പദ്ധതി പുരോഗതിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി തൃശൂർ

സംസ്ഥാന വാർഷിക പദ്ധതി പുരോഗതിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി തൃശൂർ ജില്ല. 2021-22 വാർഷിക പുരോഗതിയുടെ ഭാഗമായി 27.9 ശതമാനം ചെലവഴിച്ചാണ് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജില്ലാ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് തൃശൂർ ജില്ലാ പഞ്ചായത്താണ്.
സംസ്ഥാന പഞ്ചായത്തുകളിൽ പൂമംഗലം പഞ്ചായത്താണ് ഒന്നാമത്. ബ്ലോക്ക് അടിസ്ഥാനത്തിൽ മതിലകം ബ്ലോക്ക് രണ്ടാം സ്ഥാനം നേടി. നഗരസഭകളിൽ ഒന്നാം സ്ഥാനം കുന്നംകുളം നേടി. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത പറഞ്ഞു.