ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവനന്തരം മാതൃജ്യോതി പദ്ധതി പ്രകാരം ധനസഹായം.
ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യം ലഭ്യമാക്കുന്നതിനുമായി മാതൃജ്യോതി പദ്ധതി പ്രകാരം 2000 രൂപ നല്‍കുന്നു. പ്രസവത്തിന് ശേഷം രണ്ടു വര്‍ഷമാണ് പ്രതിമാസം തുക ലഭ്യമാകുന്നത്. തുക ലഭ്യമാകുന്നതിന് പൂരിപ്പിച്ച അപേക്ഷകള്‍ സഹിതം ജില്ലാ സാമൂഹിക നീതി ഓഫിസ്, മിനി സിവില്‍ സ്റ്റേഷന്‍, ചെമ്പുക്കാവ്, തൃശൂര്‍ എന്ന മേല്‍വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍:0487-2321702