തൃശ്ശൂർ ഹെൽപ്പിങ് ഹാൻഡ്സിന്റെ നേതൃത്വത്തിൽ പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു.
തൃശ്ശൂർ: തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരുടെ സംഘടനയായ ഹെൽപ്പിങ് ഹാൻഡ്സിന്റെ നേതൃത്വത്തിൽ പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. യോഗം ഹെൽപ്പിങ് ഹാൻഡ്സ് പ്രസിഡണ്ട് അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് പി വി സുദേവൻ അധ്യക്ഷത വഹിച്ചു.
പഠനത്തോടൊപ്പം ജീവിതമൂല്യങ്ങൾ പുലർത്തുന്നതിനും മാതാപിതാക്കളോടും മുതിർന്ന പൗരന്മാരോടും ആദരവ് സൂക്ഷിക്കുന്നതിനും പുതുതലമുറ തയ്യാറാകണമെന്ന് ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങളും കർത്തവ്യങ്ങളും കൃത്യമായി പാലിക്കാൻ തയ്യാറാകണമെന്നും നേടുന്ന എല്ലാ ആദരവുകളും ഉത്തരവാദിത്വത്തിന്റെയും കർത്തവ്യത്തിന്റെയും ഓർമ്മപ്പെടുത്തൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികൾക്ക് കാൽക്കുലേറ്റർ, പുസ്തകങ്ങൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ ഉൾപ്പെട്ട പഠന കിറ്റാണ് വിതരണം ചെയ്തത്. മിൽമ ഡയറക്ടർ ബോർഡ് അംഗം ഭാസ്കരൻ ആതംകാവിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂളിനുള്ള പുരസ്കാരം പ്രധാന അധ്യാപകൻ മകൻ എം കെ സോമൻ പി ടി എ പ്രസിഡണ്ട് പി വി സുദേവൻ എന്നിവർ ഏറ്റുവാങ്ങി.
മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലീലാമ്മ തോമസ്, പഞ്ചായത്ത് അംഗങ്ങളായ ബാബുതോമസ്, ആനി ജോയ്, കെ പി ചാക്കോച്ചൻ, ഷൈജു കുര്യൻ, എച്ച് എം കെ എം സോമൻ, പീച്ചി സഹകരണബാങ്ക് മുൻ വൈസ് പ്രസിഡണ്ട് ഷിബു പോൾ, ഡയറക്ടർമാരായ എ സി മത്തായി സി വി ജോസ്, ഇ എം മനോജ്, ചെറിയാൻ തോമസ് എന്നിവർ പങ്കെടുത്തു.