ഹെൽപ്പിങ് ഹാൻഡ്സ് സംഘടനയുടെ നേതൃത്വത്തിൽ പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു.

തൃശ്ശൂർ: ഹെൽപ്പിങ് ഹാൻഡ്സ് സംഘടനയുടെ നേതൃത്വത്തിൽ പീച്ചി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എ പ്ലസ് വിദ്യാർഥികളെ അനുമോദിച്ചു. ഹെൽപ്പിങ് ഹാൻഡ്സ് പ്രസിഡണ്ട് അഡ്വ. ഷാജി കോടങ്കണ്ടത്ത് യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപിക കെ എം ഡെയ്സി അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്ക് കാൽക്കുലേറ്റർ, പുസ്തകങ്ങൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ അടങ്ങിയ പഠന കിറ്റാണ് വിതരണം ചെയ്തത്. മിൽമ ഡയറക്ടർ ബോർഡ് അംഗം ഭാസ്കരൻ ആതംകാവിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഉന്നത വിജയം നേടിയ സ്കൂളിനുള്ള പുരസ്കാരം ഷാജി കോടങ്കണ്ടത്ത് സ്കൂൾ പ്രധാന അധ്യാപികയ്ക്കും പിടിഎ പ്രസിഡണ്ട് ചാക്കോ ഏബ്രഹാമിനും കൈമാറി. മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലീലാമ്മ തോമസ്, പഞ്ചായത്ത് അംഗങ്ങളായ ബാബുതോമസ്, ഷൈജു കുര്യൻ, സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് കെ വിജയൻ, സ്കൂൾ വികസന സമിതി ചെയർമാൻ ഷിബു പോൾ, പി ടി എ പ്രസിഡണ്ട് ചാക്കോ എബ്രഹാം, വൈസ് പ്രസിഡണ്ട് സജി താണിക്കൽ, അഡ്വ. ടോജോ നെല്ലിശേരി എന്നിവർ പങ്കെടുത്തു.