ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍സ് ടെക്‌നോളജി ത്രിവത്സര ഡിപ്ലോമ കോഴ്‌സിന് 27 വരെ അപേക്ഷിക്കാം.

കണ്ണൂര്‍, സേലം(തമിഴ്‌നാട്), ഗഡക് (കര്‍ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ നടത്തിവരുന്ന എ ഐ സി ടി ഇ അംഗീകാരമുള്ള ത്രിവത്സര ഹാന്‍ഡ്ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി കോഴ്‌സിന് ഓഗസ്റ്റ് 27 വരെ അപേക്ഷിക്കാം. എസ് എസ് എല്‍ സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായവര്‍ക്ക് അപേക്ഷിക്കാം. 2021 ജൂലൈ ഒന്നിന് 15 വയസിനും 23 വയസിനും മധ്യേ ആയിരിക്കണം. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് പരമാവധി പ്രായം 25. 20 ശതമാനം സീറ്റുകള്‍

നെയ്ത്ത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കണ്ണൂരിലെ ആകെയുള്ള 40 സീറ്റില്‍ 30 സീറ്റ് കേരളത്തില്‍ നിന്നുള്ളവര്‍ക്കും തമിഴ്‌നാട് 6, കര്‍ണാടക 2, പോണ്ടിച്ചേരി 2 എന്നീ അനുപാതത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കുമായി നീക്കിവച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സേലം 17, വെങ്കിടഗിരി 3, ഗഡക് 3 എന്നി അനുപാതത്തില്‍ പ്രസ്തുത ഐ ഐ എച്ച് ടി കളിലും പ്രവേശനം ലഭിക്കും.

അപേക്ഷ നേരിട്ടോ www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് വഴിയോ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നി സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ ഉണ്ടായിരിക്കണം. വിശദ വിവരങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, കണ്ണൂര്‍, പി ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍ 670007 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

ഫോണ്‍ 0497-2835390, 0497-2965390

Related Posts