കൂടൽമാണിക്യം ക്ഷേത്രത്തിന്റെ വിളക്കുകാലുകൾ നീക്കി.
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സ്ഥാപിച്ചിരുന്ന വിളക്കുകാലുകൾ നീക്കി. നവീകരണം പൂർത്തിയാക്കി കഴിഞ്ഞദിവസം സമർപ്പിച്ച കൂടൽമാണിക്യം കിഴക്കേ ഗോപുരത്തിന് മുന്നിലാണ് ഇരുവശത്തും അലങ്കാരവിളക്കുകൾ സ്ഥാപിച്ചിരുന്നത്. ഭക്തജനങ്ങളുടെ എതിർപ്പിനെ തുടർന്ന് ദേവസ്വം ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് കാലുകൾ നീക്കിയത്.
വിളക്ക് കാലുകൾ പ്രവർത്തിക്കാതിരുന്നതിനാൽ സന്ധ്യകഴിഞ്ഞാൽ ക്ഷേത്രപരിസരത്ത് വെളിച്ചമില്ലെന്ന പരാതിയെ തുടർന്നാണ് വിളക്കുകാലുകൾ സ്ഥാപിച്ചതെന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. എന്നാൽ, സ്ഥാപിച്ച വിളക്കുകൾ ക്ഷേത്രനടയിൽ വെയ്ക്കാൻ അനുയോജ്യമല്ലെന്ന അഭിപ്രായം ഉയർന്നതിനെ തുടർന്ന് ദേവസ്വം ഭരണസമിതി സ്‌പോൺസറുടെ സമ്മതത്തോടെ വിളക്കുകൾ നീക്കാൻ തീരുമാനിക്കുകയായിരുന്നു.