കാഞ്ഞാണി മഹാത്മാ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ വാത്സല്യ സഹായനിധി സമ്മാനിച്ചു.

കാഞ്ഞാണി: കാഞ്ഞാണി മഹാത്മാ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ വാത്സല്യ സഹായനിധി സമ്മാനിച്ചു. കൊവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട അലന് ആണ് സഹായനിധി നൽകിയത്. സഹപാഠികളായിരുന്ന സുഭാഷും ഭാര്യയും കൊവിഡ് ബാധിച്ച് മരിക്കുകയായിരുന്നു. സമാഹരിച്ച ഒരു ലക്ഷത്തി ആറായിരത്തി അഞ്ഞൂറ്റി ഒന്ന് രൂപ അധ്യാപകൻ കെ എസ് സദാനന്ദൻ മാസ്റ്റർ കൈമാറി. പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് അന്തിക്കാട് പദ്മനാഭൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രോഷിൽ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. അധ്യാപകരായ എ രാധാകൃഷ്ണൻ മാസ്റ്റർ, എൻ ശ്രീമതി ടീച്ചർ പ്രതിനിധികളായ മിനി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥി സബിത ടീച്ചർ നന്ദി രേഖപ്പെടുത്തി.

Related Posts