കാഞ്ഞാണിയിൽ കർഷകച്ചന്ത തുറന്നു.

കാഞ്ഞാണി: മണലൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ഹോർട്ടിക്കോർപ്, വി എഫ് പി സി കെ എന്നിവയുടെ സഹകരണത്തോടെ കാഞ്ഞാണി ബസ് സ്റ്റാൻഡിൽ കർഷക ചന്ത പ്രവർത്തനം ആരംഭിച്ചു. മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ടി ജോൺസൺ ഉദ്ഘാടനം നിർവ്വഹിച്ചു. കർഷകരിൽ നിന്ന് അധിക വിലക്ക് ഉത്പന്നങ്ങൾ സംഭരിച്ച് കുറഞ്ഞ വിലക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് കർഷക ചന്തയുടെ ഉദ്ദേശം. വൈസ് പ്രസിഡണ്ട് പുഷ്പ വിശ്വംഭരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ഒ എം നിഖിത, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷോയ് നാരായണൻ, ഡോ. ആന്റണി തോപ്പിൽ എന്നിവർ പ്രസംഗിച്ചു.

Related Posts