തൃശ്ശൂർ ഐ എം എ ബ്ലഡ്ബാങ്കിലേക്ക് വാഷിംഗ് ബേയ്സൻ നിർമ്മിച്ചു നൽകി കരയാമുട്ടം വിവേകാനന്ദ സേവാകേന്ദ്രം.

കരയാമുട്ടം: നിത്യവും ധാരാളം ആളുകൾ രക്തദാനത്തിനെത്തുന്ന തൃശ്ശൂർ ഐ എം എ ബ്ലഡ്ബാങ്കിലേക്ക് കരയാമുട്ടം വിവേകാനന്ദ സേവാകേന്ദ്രം വാഷിംഗ് ബേയ്സൻ നിർമ്മിച്ചു നൽകി. ബ്ലഡ്ബാങ്കിന്റെ ആവശ്യപ്രകാരമാണ് സ്റ്റെയ്ൻലസ് സ്റ്റീലിൽ നിർമ്മിച്ച വാഷിംഗ് ബെയ്സൻ നൽകിയത്. ബ്ലഡ് ബാങ്കിൽ വച്ച് സേവാ കേന്ദ്രം പ്രവർത്തകരായ പ്രദീപ് എം ഡി, അനിൽ പി സജീഷ് കുറ്റിക്കാട്ട്, പ്രജീഷ് എൻ എസ്, വിഷ്ണു പ്രസാദ്, മേഘരാജ്, നിയാസ് എന്നിവർ ചേർന്ന് കൈമാറി. ഐ എം എ മെഡിക്കൽ ഓഫീസർ ഡോ. എസ് എം ബാലഗോപാൽ, മാനേജർ സ്മിത കെ, ചീഫ് ടെക്നീഷ്യൻ സുരേഷ്കുമാർ ,രഞ്ജു, വിനേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മെഡിക്കൽ ഓഫീസർ സേവാകേന്ദ്രം പ്രവർത്തകർക്ക് നന്ദി അറിയിച്ചു.

Related Posts