ആർ ആർ ടി അംഗങ്ങളെ അനുമോദിച്ചും പച്ചക്കറി കിറ്റും ധനസഹായ വിതരണവും നടത്തി യൂത്ത് കോൺഗ്രസ്സ്
കഴിമ്പ്രം: യൂത്ത് കോൺഗ്രസ്സ് വലപ്പാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ ആർ ടി അംഗങ്ങളെ അനുമോദിക്കലും, നിർധന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും ധനസഹായ വിതരണവും നടത്തി. കഴിമ്പ്രം ശ്രീരാമചന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടന്ന യോഗത്തിൽ ഏഴ്, പതിനാല് വാർഡിൽ നിന്നുള്ള ആർ ആർ ടി അംഗങ്ങളായ പ്രവീൺ പൊയ്യാറ, നസ്റുദീൻ ഷാ, ഷിജി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. വാർഡ് 14 ലെ നിർധന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും, ധനസഹായവിതരണവും നടത്തി. എൻ എസ് യു ദേശീയ കോർഡിനേറ്റർ അഡ്വ. സുഷിൽ ഗോപാൽ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ആൻ്റോ തൊറയൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഫാത്തിമ സലിം, പി എം ശരത് കുമാർ, കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ജെൻസൻ വലപ്പാട്, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ശ്യാംരാജ്, റാനിഷ് നാട്ടിക, ഐ എൻ ടി യു സി മണ്ഡലം പ്രസിഡണ്ട് ഇക്ബാൽ, അഖിലേഷ് നാട്ടിക എന്നിവർ സംസാരിച്ചു.