സഹപാഠിക്കായി കരുതലോടെ കഴിമ്പ്രം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ.

കഴിമ്പ്രം: അഞ്ച് വർഷം മുൻപ് ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ നിന്ന് ഇറക്കിവിട്ട് വാടക വീട്ടിൽ താമസിച്ചിരുന്ന അജിതക്ക് സഹപാഠികൾ ചേർന്ന് വീട് തിരിച്ചെടുത്ത് നൽകി. കഴിമ്പ്രം വി പി എം എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ്കൂളിലെ 1985- 86 എസ് എസ് എൽ സി ഫസ്റ്റ് ബാച്ചിൻ്റെ നേതൃത്വത്തിലാണ് സഹപാഠിയായ അജിതക്ക് 10 സെൻ്റ് സ്ഥലവും വീടും ബാങ്കിൽ മുഴുവൻ പണവും അടച്ച് തിരിച്ചെടുത്ത് നൽകിയത്. മത്സ്യതൊഴിലാളിയായ കഴിമ്പ്രം ചക്കി വീട്ടിൽ സുബ്രഹ്മണ്യന്റെ ഭാര്യയാണ് അജിത. കഴിമ്പ്രം സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ പി ആർ താരാനാഥൻ അജിതക്ക് ആധാരവും വീടിൻ്റെ താക്കോലും കൈമാറി. പ്രവീൺ വാഴപ്പുള്ളി, ചന്ദ്രൻ മണപ്പുറം, ജ്യോതി ബാബു, നളിനി, സീന, ജെല്ലി, മറ്റു സഹപാഠികളും ചടങ്ങിൽ പങ്കെടുത്തു.