കൊടകരയിൽ ക്ഷീര കർഷക സമ്പർക്ക പരിപാടിയും കൊവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിയും ഉദ്ഘാടനം ചെയ്തു.
കൊടകര: സർക്കാർ ക്ഷീര വികസനവകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീര കർഷകർക്കായി നടപ്പിലാക്കിയ കൊവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതി 2021-22 ന്റെയും ക്ഷീര സമ്പർക്ക പരിപാടിയുടെയും ബ്ലോക്ക് തല ഉദ്ഘാടനം എം എൽ എ കെ കെ രാമചന്ദ്രൻ നിർവഹിച്ചു. പാഴായി ചെറുവാൾ ക്ഷീരോത്പാദക സംഘത്തിൽ നടന്ന ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആർ രഞ്ജിത് അധ്യക്ഷത വഹിച്ചു. കൊവിഡ് 19 കാലഘട്ടത്തിൽ ക്ഷീരകർഷകർക്ക് കൈതാങ്ങാവുന്നതിനായി ക്ഷീര വികസനവകുപ്പ് വിഭാവനം ചെയ്ത പദ്ധതിയാണിത്. കൊവിഡ് സമാശ്വാസ കാലിത്തീറ്റ ധന സഹായ പദ്ധതിയിൽ കൊടകര ബ്ലോക്കിലെ വിവിധ ക്ഷീര സഹകരണസംഘങ്ങളിൽ 2021 ഏപ്രിൽ മാസത്തിൽ പാൽ അളന്ന 977 കർഷകർക്ക് 1168 ബാഗ് കാലിത്തീറ്റ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു.
ചടങ്ങിൽ നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ബൈജു, ജില്ലാ പഞ്ചായത്ത് മെമ്പർ സരിത രാജേഷ്, നെൻമണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ടി വിജയലക്ഷ്മി,
കൊടകര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൽജോ പുളിക്കൻ, വാർഡ് മെമ്പർമാരായ കെ എ അനിൽകുമാർ, ഷിന്റ സനോജ് ബേബി മോഹൻദാസ്, കൊടകര ക്ഷീരവികസന ഓഫീസർ സിജോ ജോൺസൺ, ചെറുവാൾ ക്ഷീരസംഘം പ്രതിനിധി എം ആർ സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.