കൊടുങ്ങല്ലൂരിൽ എലിവേറ്റ്ഡ് ഹൈവേ വരുന്നു.
കൊടുങ്ങല്ലൂർ: സെന്റ് തോമസ് പള്ളി സംരക്ഷിക്കുന്നതിനായി നാഷണൽ ഹൈവേ അതോററ്റി എലിവേറ്റ്ഡ് ഹൈവേ അനുവദിച്ച് ഉത്തരവായതായി ബെന്നി ബെഹനാൻ എം പി അറിയിച്ചു. ഹൈവേ വികസനത്തിന്റെ ഭാഗമായി സെന്റ് തോമസ് പള്ളി സ്ഥിതിചെയ്യുന്ന 21 സെന്റ് ഭൂമി ദേശീയ പാത അതോററ്റി ഏറ്റെടുത്തിരുന്നു.
ഇതിനെ തുടർന്ന് വിശ്വാസികളും ഇടവക അംഗംങ്ങളും അപേക്ഷകളും പരാതികളും സമർപ്പിക്കുകയും വിവിധ സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു. അനുകൂല തിരുമാനം ഉണ്ടായില്ല.
ബെന്നി ബെഹനാൻ മന്ത്രി നിഥിൻ ഗഡ്കരിയുമായി ചർച്ച നടത്തുകയും തുടർന്ന് ഇതിനെക്കുറിച്ച് പഠിക്കാനും പരിഹാരം കണ്ടെത്താനും ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം നിഥിൻ ഗഡ്കരിയുടെ ഓഫീസിൽ നിന്നും ബെന്നി ബെഹന്നാൻ എം പിക്ക് പുതിയ പദ്ധതിയായ എലിവേറ്റഡ് ഹൈവേയുടെ നിർദ്ദേശങ്ങൾ അറിയിച്ചുള്ള കത്ത് ലഭിക്കുകയും ദേവലായ ഭരണസമിതിക്കും ഇടവക ജാഗ്രതാ സമിതിക്കും കത്തിന്റെ പകർപ്പ് കൈമാറുകയും ചെയ്തു.