ഫണ്ട് തട്ടിപ്പ് നടത്തിയവർക്കെതിരെ കർശന നടപടി വേണമെന്ന് ലോജനൻ അമ്പാട്ട്.
മാള: പട്ടിക വിഭാഗങ്ങളുടെ ക്ഷേമ ഫണ്ട് തട്ടിപ്പ് നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ പി എം എസ് ജില്ലാ പ്രസിഡണ്ട് ലോജനൻ അമ്പാട്ട്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻപിൽ കെ പി എം എസ് മാള യൂണിയൻ കമ്മിറ്റി സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി വിഭാഗത്തിന്റെ ഫണ്ട് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിടുക, പൊതു ശൗചാലയങ്ങൾ വൃത്തിയാക്കുന്ന പദ്ധതിക്ക് മഹാത്മാവിന്റെ പേര് നൽകിയ സർക്കാർ നടപടി പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ടി കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി കെ സുരേന്ദ്രൻ, പി സി ബാബു, എം വി കുഞ്ഞുക്കുട്ടൻ, പി എസ് മനോജ്, വിനയൻ മംഗലപിള്ളി എന്നിവർ സംസാരിച്ചു.