കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കും.
തൃശ്ശൂർ: കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകനയോഗത്തിലാണ് തീരുമാനം. തുരങ്കത്തിന്റെ ഒരു ടണലാണ് ഓഗസ്റ്റ് ഒന്നിന് തുറക്കാൻ തീരുമാനമായത്. മഴക്കാലമാണെങ്കിലും നിർമ്മാണം തടസ്സപ്പെടാതെ മുന്നോട്ട് പോകാൻ വേണ്ട നടപടികളെല്ലാം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുരക്ഷാ പരിശോധന ഫലം ഉടനെ ലഭിക്കും. കുതിരാൻ പദ്ധതി ഇഴഞ്ഞു നീങ്ങുന്നെന്ന് ചൂണ്ടിക്കാട്ടി സ്ഥലം എം എൽ എ കൂടിയായ കെ രാജൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് വേഗത്തിൽ പണി പൂർത്തിയാക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.
മന്ത്രിമാരായ കെ രാധാക്യഷ്ണൻ, കെ രാജൻ, പി എ മുഹമ്മദ് റിയാസ്, ദേശീയപാത അതോറിറ്റി അധിക്യതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.