ഇരിങ്ങാലക്കുട, ചാലക്കുടി, വടക്കാഞ്ചേരി, ഗുരുവായൂര്‍ എന്നീ നഗരസഭ ഉള്‍പ്പെടെ 41 തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗൺ.
ജില്ലയിൽ വിവിധയിടങ്ങളിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍.
തൃശ്ശൂർ: 3 നഗരസഭയടക്കം ജില്ലയിലെ 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. കുന്നംകുളം, കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നീ നഗരസഭകളിലും വാടാനപ്പള്ളി, പുന്നയൂര്‍ക്കുളം, മുളങ്കുന്നത്തുകാവ്, തളിക്കുളം, എടത്തിരുത്തി, പരിയാരം, വരവൂര്‍, പുന്നയൂര്‍, പടിയൂര്‍, ചാഴൂര്‍, ശ്രീനാരായണപുരം, മുരിയാട്, ചൊവ്വന്നൂര്‍, വള്ളത്തോള്‍ നഗര്‍, കടപ്പുറം, ദേശമംഗലം, കോടശേരി, വടക്കേക്കാട്, നാട്ടിക, അന്നമനട, എറിയാട്, പുത്തൂര്‍, കൊരട്ടി, തിരുവില്വാമല, ഏങ്ങണ്ടിയൂര്‍, വലപ്പാട്, പാറളം, കണ്ടാണശേരി എന്നീ പഞ്ചായത്തുകളിലുമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൂടാതെ ഇരിങ്ങാലക്കുട, ചാലക്കുടി, വടക്കാഞ്ചേരി, ഗുരുവായൂര്‍ എന്നീ നഗരസഭ ഉള്‍പ്പെടെ 41 തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണും തൃശ്ശൂർ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 19 തദ്ദേശ സ്ഥാപനങ്ങളില്‍ ഭാഗിക ലോക്ഡൗണും പ്രഖ്യാപിച്ചു.