സംസ്ഥാനത്ത് ലോക്ഡൗൺ മെയ് 30 വരെ നീട്ടി.
ലോക് ഡൗൺ നീട്ടി; ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു.
തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ നാളെ മുതൽ ഒഴിവാക്കും. തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ടി പി ആർ 25 ശതമാനത്തിന് താഴെ വരികയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നാളെ മുതൽ ട്രിപ്പിൽ ലോക്ക് ഡൗൺ ഒഴിവാക്കുന്നത്. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതാണ് ആശങ്കയുയർത്തുന്നത്. കൂടുതൽ ശക്തമായ നടപടികൾ ജില്ലയിൽ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി മലപ്പുറത്തേക്ക് പോകുമെന്നും ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉത്തരമേഖല ഐ ജിയും മലപ്പുറത്ത് ക്യാമ്പ് ചെയ്യും.
കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടി പി ആർ 23.3 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അത് 23.18 ആണ്. മലപ്പുറത്താണ് ഇപ്പോഴും ടി പി ആർ കൂടുതൽ. മറ്റു ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞു വരികയാണ്, ആക്ടീവ് കേസുകളും എല്ലാ ജില്ലകളിലും കുറഞ്ഞു.