മതിലകം സി എഫ് എൽ ടി സി യിൽ കലവറ നിറയ്ക്കൽ ആരംഭിച്ചു.

മതിലകം: മതിലകം ട്രാൻസ് ഗ്ലോബൽ സി പി ട്രസ്റ്റ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്കുള്ള കലവറ നിറയ്ക്കൽ വിഭവ സമാഹാരണം റവന്യൂ മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്തു. ആദ്യ വിഭവം സി പി മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി പി സാലിഹിൽ നിന്ന് മന്ത്രി ഏറ്റുവാങ്ങി. തുടർന്ന് വിവിധ കർഷക സംഘടനകൾ അരി, നാളികേരം, പച്ചക്കറികൾ, പഴം തുടങ്ങിയ വിഭവങ്ങൾ സംഭാവന ചെയ്തു.

ജില്ലയിലെ ആദ്യത്തെ മാതൃശിശു കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ മതിലകം ഡ്രൈ പോർട്ട് ട്രാൻസ്‌ ഗ്ലോബലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ 24 ന് ഉദ്ഘാടനം ചെയ്തിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമായി 400 കിടക്കകളുള്ള കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാണ് ഇവിടെയുള്ളത്. ജില്ലയിലെ രണ്ടാമത്തെ സി എഫ് എൽ ടി സി കൂടിയാണിത്.

ഇ ടി ടൈസൺമാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സന്നദ്ധപ്രവർത്തകരായ ഹിലാൽ കുരിക്കൾ, ഷമീർ എളേടത്ത് എന്നിവരെ മന്ത്രി ആദരിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ, മതിലകം പഞ്ചായത്ത് പ്രസിഡണ്ട് സീനത്ത് ബഷീർ, വൈസ് പ്രസിഡണ്ട് വി എസ് രവീന്ദ്രൻ, ഡ്രൈ പോർട്ട് ഉടമ പി വി അഹമ്മദ് കുട്ടി, ഡോ ഫാരിസ്, മതിലകം പഞ്ചായത്ത് സെക്രട്ടറി കെ ബി മുഹമ്മദ് റഫീഖ് എന്നിവർ പങ്കെടുത്തു.

Related Posts