ഡോ. എസ് പ്രതാപ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ.
തൃശ്ശൂർ: മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി ഡോ. എസ് പ്രതാപിനെ നിയമിച്ചു. കഴിഞ്ഞ 12 വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് സർജറി വിഭാഗം പ്രൊഫസറായിരുന്നു. അഞ്ചര വർഷമായി വൈസ് പ്രിൻസിപ്പലിന്റെ ചുമതല വഹിച്ച് വരുന്നു.
തൃശൂർ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായിരുന്ന ഡോ. എം എ ആൻഡ്രൂസ് എപ്രിൽ 30 ന് വിരമിച്ച ശേഷം വൈസ് പ്രിൻസിപ്പലായിരുന്ന ഡോ. ലോല ദാസിനായിരുന്നു പ്രിൻസിപ്പലിന്റെ ചുമതല.