രാത്രി വിലക്കിനെതിരെ സമരവുമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍
തൃശ്ശൂര്‍: രാത്രി വിലക്കിനെതിരെ തൃശൂര്‍ മെഡിക്കല്‍ കോളേജിൽ പ്രതിഷേധവുമായി വിദ്യാര്‍ഥികൾ. 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന പേരിലാണ് സമരം. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രാത്രി 9.30ന് മുന്‍പ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ കയറണമെന്നാണ് നിബന്ധന. മുന്‍കാലങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും രാത്രി നിരോധനം മാറ്റാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല. ഇത്തരത്തിലുള്ള വിലക്കുകള്‍ ഇനിയും അംഗീകരിക്കാനാകില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വനിതാ ഹോസ്റ്റലിന് മുന്നിലെ മതിലില്‍ ചിത്രം വരച്ചും മുദ്രാവാക്യങ്ങള്‍ എഴുതിയുമാണ് സമരത്തിന് തുടക്കമായത്. വരും ദിവസങ്ങളിലും പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.