മുറ്റിച്ചൂർ മഹല്ല് നിവാസികൾക്കും അന്തിക്കാട് പഞ്ചായത്ത് 13,14,15 എന്നീ വാർഡുകളിലെ 18 വയസ്സിനു മുകളിലുള്ളവർക്കുമായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
സൗജന്യ കൊവിഡ് വാക്സിനേഷൻ ക്യാമ്പുമായി മുറ്റിച്ചൂർ മഹല്ല് കമ്മിറ്റി.
മുറ്റിച്ചൂർ: നമ്മുടെ ഗ്രാമം കൊറോണ മുക്ത ഗ്രാമം എന്ന ലക്ഷ്യവുമായി മുറ്റിച്ചൂർ മുസ്ലിം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ കൊവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബുധനാഴ്ച (25/08/2021) രാവിലെ 10 മണിക്ക്, മുറ്റിച്ചൂർ സുബുലുൽ ഹുദാ മദ്‌റസയിലാണ് ക്യാമ്പ് നടത്തുന്നത്.
മുറ്റിച്ചൂർ മഹല്ല് നിവാസികൾക്കും അന്തിക്കാട് പഞ്ചായത്ത് 13,14,15 എന്നീ വാർഡുകളിലെ 18 വയസ്സിനു മുകളിലുള്ളവർക്കുമായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 18 വയസ്സിന് മുകളിലുള്ള 200 പേർക്ക് ഫസ്റ്റ് ഡോസ് വാക്സിൻ നൽകും.
ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം നിർവഹിക്കും. മുറ്റിച്ചൂർ മഹല്ല് ഖത്തീബ് സിദ്ദിഖ് ബാഖവി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ മുഖ്യാതിഥിയാകും. അന്തിക്കാട്
മെഡിക്കൽ സൂപ്രണ്ട് ഡോ. സുജ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ശാന്ത സോളമൻ, പികെ ഷഫീർ, സരിത സുരേഷ് എന്നിവർ പങ്കെടുക്കും.
ആഗസ്റ്റ് 21 ശനി, 22 ഞായർ തിയ്യതികളിൽ രാവിലെ 10 മണി മുതൽ ഉച്ചതിരിഞ്ഞു 4 മണി വരെ 9605202249, 9847655844, 9846489930 എന്നി നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൊവിഡ് പോസിറ്റീവ് ആയി മൂന്നു മാസം കഴിഞ്ഞവർക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളൂ. ആധാർ കാർഡും www.cowin.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്ത ഫോണും നിർബന്ധമായും കയ്യിൽ കരുതേണ്ടതാണ്.