നാഷണൽ ഹെൽത്ത് വൊളൻ്റിയർ ക്യാമ്പയിൻ്റെ ഭാഗമായി ബി ജെ പി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി പടിഞ്ഞാറൻ മേഖല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
നാട്ടിക: കൊവിഡിൻ്റെ മൂന്നാം തരംഗം നേരിടാൻ ബി ജെ പിയുടെ നേതൃത്വത്തിൽ ദേശിയ അടിസ്ഥാനത്തിൽ നടക്കുന്ന നാഷണൽ ഹെൽത്ത് വൊളൻ്റിയർ ക്യാമ്പയിൻ്റെ ഭാഗമായി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി പടിഞ്ഞാറൻ മേഖല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ് മാഷ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. കൊവിഡും പ്രതിരോധവും എന്ന വിഷയത്തെ കുറിച്ച് റിട്ടേയേഡ് ആയുർവേദ ഓഫീസർ ഡോ. പത്മിനി ക്ലാസ് എടുത്തു മണ്ഡലം ജനറൽ സെക്രട്ടറി സേവ്യർ പള്ളത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് ഭഗീഷ് പൂരാടൻ, മണ്ഡലം സെക്രട്ടറി ലാൽ ഊണുങ്ങൽ, ഷീജൂ തയ്യിൽ, ആനന്ദൻ പോട്ടയൽ, ഷാജി പുളിക്കൽ, പ്രദീപ് കുന്നത്ത് എന്നിവർ പങ്കെടുത്തു.