തളിക്കുളം ലയൺസ് ക്ലബ്ബിൻ്റെയും നാട്ടിക ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൻ്റെയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു.

നാട്ടിക: തളിക്കുളം ലയൺസ് ക്ലബ്ബിൻ്റെയും നാട്ടിക ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൻ്റെയും സംയുക്ത നേതൃത്വത്തിൽ കൊച്ചിൻ ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടന്നു. നാട്ടിക വെസ്റ്റ് കെ എം യു പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് വലപ്പാട് പോലീസ് എസ് എച്ച് ഒ കെ എസ് സുശാന്ത് ഉദ്ഘാടനം ചെയ്തു.

രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് ഒരു മണിവരെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്തവർക്ക് " വീട്ട് മുറ്റത്ത് ഒരു കറിവേപ്പ് " നാട്ടിക കൃഷി ഓഫീസർ എൻ വി ശുഭ വിതരണം ചെയ്തു. 12 പേരെ തിമിര ശസ്ത്രക്രിയക്കായ് കൊണ്ട് പോയി. പരിശോധനക്കായി നൂറോളം പേർ എത്തിയിരുന്നു.

ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ആർ ഐ സക്കറിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം പി വി സെന്തിൽകുമാർ, ജില്ലാ കോ ഓർഡിനേറ്റർമാരായ ജെയിംസ് വളപ്പിൽ, സുരേഷ് കരുൺ, റീജണൽ ചെയർമാൻ എ പി രാമകൃഷ്ണൻ, സോൺ ചെയർമാൻ പി കെ കബീർ, ക്ലസ്റ്റർ ട്രഷറർ പി കെ ഭരതൻ, സി കെ അശോകൻ, ജോസ് താടിക്കാരൻ, എം ജി ശ്രീവത്സൻ, തുടങ്ങിയവർ പങ്കെടുത്തു.

Related Posts