നാട്ടിക മുൻ എം എൽ എ, പി കെ അബ്ദുൾ മജീദ് ഫൗണ്ടേഷൻ അണുനശീകരണ മെഷീനുകൾ വിതരണം ചെയ്തു
വലപ്പാട്: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നാട്ടിക മുൻ എം എൽ എ, പി കെ അബ്ദുൾ മജീദ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വലപ്പാട് ഗ്രാമ പഞ്ചായത്തിലേക്കും, വലപ്പാട് മർച്ചന്റ്സ് അസോസിയേഷൻ യൂത്തു വിങ്ങിലേക്കും അണുനശീകരന്ന മെഷീനുകൾ വിതരണം ചെയ്തു. വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് നിർവഹിച്ചു. ഫൗണ്ടേഷൻ അംഗം മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ച ചടങ്ങിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ഷാജി ചാലിശ്ശേരി മുഖ്യാതിഥിയായി. യൂത്ത് വിങ്ങ് ജനറൽ സെക്രട്ടറി താജുദ്ദീൻ കാവുങ്ങൽ, ഷാഹിദ് നാട്ടിക എന്നിവർ സംസാരിച്ചു. എം എ റിഹാസ് നന്ദി രേഖപ്പടുത്തി. കൊറോണ ദുരിതകാലത്ത് ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷ്യ കിറ്റുകൾ, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, രോഗികൾക്ക് ചികിത്സ സഹായങ്ങൾ, തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഈ സംഘടനയുടെ കീഴിൽ നടത്തി വരുന്നത്.