പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷം; അസംഘടിത തൊഴിലാളി കാർഡുകൾ നൽകി എസ് സി മോർച്ച
പെരിങ്ങോട്ടുകര: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് എസ് സി മോർച്ച നാട്ടിക നിയോജക മണ്ഡലം കമ്മറ്റി 71 അസംഘടിത തൊഴിലാളികൾക്ക് കേന്ദ്രസർക്കാറിൻ്റെ തൊഴിൽ കാർഡ് നൽകുന്നതിന്റെ മണ്ഡലം തല ഉദ്ഘാടനം ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എൻ രാധാകൃഷ്ണൻ നിർവ്വഹിച്ചു. എസ് സി മോർച്ച മണ്ഡലം പ്രസിഡണ്ട് കെ വി രഞ്ജിത് അധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ്, കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ ആർ അജി ഘോഷ്, ബി ജെ പി നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ്, രാധാക്യക്ഷ്ണൻ, വി കെ മണി, എൻ എസ് സുഗതൻ, പ്രകാശൻ കണ്ടങ്ങത്ത് എന്നിവർ പങ്കെടുത്തു.