ബി ജെ പി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടൂ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

നാട്ടിക:

ബി ജെ പി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടൂ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസോടെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വീടുകളിലെത്തി അനുമോദിച്ചു. ബി ജെ പി നിയോജക മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ് മാസ്റ്റർ, എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന ലോജനൻ അമ്പാട്ട്, ബി ജെ പി നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുളിക്കൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി വി സെന്തിൽ കുമാർ, ഗ്രീഷ്മ സുഖിലേഷ് എന്നിവർ ചേർന്നാണ് സായൂജ് ഷൈൻ, അനുഗ്രഹ രാജ് എന്നീ വിദ്യാർത്ഥികളെ വീടുകളിലെത്തി അനുമോദിച്ചത്. ഉന്നത വിജയം നേടിയ മറ്റു കുട്ടികളേയും അടുത്ത ദിവസങ്ങളിൽ വീടുകളിലെത്തി ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Posts