എസ് എൻ ഡി പി യോഗം ഇടശ്ശേരി ശാഖയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നോട്ട് പുസ്തക വിതരണം നടത്തി.
ഇടശ്ശേരി:
എസ് എൻ ഡി പി യോഗം ഇടശ്ശേരി ശാഖയുടെ നേതൃത്വത്തിൽ ശാഖയിലെ വിദ്യാർത്ഥികൾക്ക് നോട്ട് പുസ്തകങ്ങൾ വിതരണം ചെയ്തു. നാട്ടിക യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് കാർത്തികേയൻ വാലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സിദ്ധാർത്ഥൻ കോഴിപറമ്പിൽ, യൂണിയൻ ഭാരവാഹികളായ മോഹനൻ കണ്ണമ്പുള്ളി, പി വി സുധീപ് കുമാർ, പ്രകാശ് കടവിൽ, ശാഖ ഭാരവാഹികളായ ജയപ്രകാശ് മാമ്പുള്ളി, പ്രസാദ് വാലത്ത്, അശോകൻ കോഴിപറമ്പിൽ എന്നിവർ സംസാരിച്ചു.