വേൾഡ് അത്ലറ്റിക്ക് മീറ്റിലേക്ക് സെലക്ഷൻ ലഭിച്ച നാട്ടിക സ്പോർട്സ് അക്കാദമിയിലെ കായികതാരം ആൻ റോസ് ടോമിക്ക് യാത്രയയപ്പ് നൽകി.

വേൾഡ് അത്ലറ്റിക്ക് മീറ്റിലേക്ക് സെലക്ഷൻ ലഭിച്ച നാട്ടിക സ്പോർട്സ് അക്കാദമിയിലെ കായികതാരം ആൻ റോസ് ടോമിക്ക് യാത്രയയപ്പ് നൽകി.

നാട്ടിക: കെനിയയിലെ നൈറോബിയിൽ വച്ച് നടക്കുന്ന വേൾഡ് അണ്ടർ 20 അത്ലറ്റിക്ക് മീറ്റിലേക്ക് ഇന്ത്യയെ പ്രതീനിധികരിച്ച് സെലക്ഷൻ ലഭിച്ച നാട്ടിക സ്പോർട്സ് അക്കാദമിയിലെ കായികതാരം ആൻ റോസ് ടോമിക്ക് യാത്രയയപ്പ് നൽകി. സെന്റ് തോമസ് കോളേജ് 2-ാo വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് ആൻ റോസ് ടോമി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങ് നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി ബാബു ഉദ്ഘാടനം ചെയ്തു.

തുടർന്ന് ചടങ്ങിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും 13ാം വാർഡ് മെമ്പറുമായ കെ കെ സന്തോഷ്, അക്കാദമി ചെയർമാൻ ജനാർദനൻ ബി കെ, സെക്രട്ടറി ഹരിദാസ് ടി കെ, ട്രഷറർ സോജൻ ഇ ടി, പരിശീലകൻ കണ്ണൻ മാഷ് (സനോജ് വി വി ) രഘു മാസ്റ്റർ, അക്കാദമിയിലെ മറ്റു കായികതാരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts