പെൻസിൽ ഡ്രോയിംഗിൽ പ്രഗത്ഭരുടെ വിസ്മയ ചിത്രങ്ങൾ തീർത്ത് നവകം സജീവ് ; അനുമോദനവുമായി പെരിങ്ങോട്ടുകര സൗഹൃദ കൂട്ടായ്മ.
ചാഴൂർ: സിനിമയിൽ പാട്ടെഴുതിയും, പെൻസിൽ ഡ്രോയിംഗിൽ പ്രഗത്ഭരുടെ വിസ്മയ ചിത്രങ്ങൾ തീർത്തും ലോക്ഡൗണിൽ വ്യത്യസ്തത പുലർത്തിയ സജീവ് നവകത്തിനെ അനുമോദിച്ചു. പെരിങ്ങോട്ടുകര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആൻ്റോ തൊറയൻ സജീവ് നവകത്തിൻ്റെ വസതിയിലെത്തി പൊന്നാടയണിയിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യ മന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സിനിമ നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഇന്ദ്രൻസ്, തിലകൻ, ടി ജി രവി, സാഹിത്യകാരൻ മാടമ്പ് കുഞ്ഞുകുട്ടൻ തുടങ്ങി ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ - സാഹിത്യ - സിനിമ മേഖലയിലെ 100 ഓളം പ്രഗത്ഭരുടെ ചിത്രങ്ങൾ വരച്ചാണ് പെൻസിൻ ഡ്രോയിംഗിൽ കരവിരുത് തീർത്തത്. ആറോളം ചിത്രങ്ങൾക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്. സിനിമ സംവിധായകൻ ദീപക്ക് പെരിങ്ങോട്ടുകര, ദിലീപ് പെരുംമ്പേക്കാട്ടിൽ, സുമിത്ത് പുതുമനക്കര, സന്തോഷ് കാളക്കൊടുവത്ത് എന്നിവർ നേതൃത്വം നൽകി.