കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടമുട്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈവേ വികസനത്തിന്റെ ഭാഗമായി യോഗം ചേർന്നു.

എടമുട്ടം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടമുട്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കൊണ്ട് വ്യപാരികള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടി യോഗം ചേർന്നു. യൂണിറ്റ് പ്രസിഡണ്ട് കെ എസ് ഷാജു അധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹമീദ് നിർവഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ ഭാഗ്യനാഥൻ ആശംസകൾ നേർന്നു. യൂണിറ്റ് മെമ്പർ ആയിരുന്ന അറക്കല്‍ ഏജന്‍സീസ് ഉടമ അബ്ദുൽ ഹമീദിന്റെ മരണാനന്തര സഹായം ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹമീദ് കുടുംബത്തിന് കൈമാറി. വ്യാപാരികളുടെ കുടുംബ സുരക്ഷാ പദ്ധതിയായ ഭദ്രം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹമീദ് നിർവഹിച്ചു. എടമുട്ടം യൂണിറ്റിലെ മെമ്പർമാർക്കുള്ള യൂണിറ്റ് ഐഡി കാർഡുകൾ ജില്ലാ സെക്രട്ടറി കെ കെ ഭാഗ്യനാഥൻ നൽകി. യൂണിറ്റ് ട്രഷറർ പി എൻ സുചിന്ദ് സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.