കൊവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിക്ക് ജില്ലയിൽ തുടക്കം.
ഒല്ലൂക്കര: കേരള സർക്കാർ ക്ഷീര വികസന വകുപ്പിൻ്റെ കൊവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പ്രസിഡണ്ട് കെ ആർ രവി ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്ത് നിർവഹിച്ചു. ജില്ലയിൽ ഏകദേശം പന്ത്രണ്ടായിരം ക്ഷീരകർഷകർക്ക് പദ്ധതി കൈതാങ്ങാക്കും. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫ്രാൻസിന ഷാജു അധ്യക്ഷത വഹിച്ചു.
പദ്ധതി തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ റാഫി പോൾ വിശദീകരിച്ചു. ജില്ല ക്ഷീര വികസന അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീജ, കേരള ഫീഡ്സ് മാർക്കറ്റിങ് മനേജർ പി ശങ്കർ എന്നിവർ പങ്കെടുത്തു. ഒല്ലൂക്കര ബ്ലോക്ക് ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ മിൽമ ഡയറക്ടർ ഭാസ്ക്കരൻ ആദം കാവിൽ സ്വഗതവും ഒല്ലൂക്കര ക്ഷീര വികസന ഓഫീസർ അരുൺ പി എസ് നന്ദിയും പറഞ്ഞു.