യൂത്ത് കെയർ പനംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദനം സഘടിപ്പിച്ചു.
പനംകുളം: എസ് എസ് എൽ സി, പ്ലസ് ടു ഫുൾ A+ നേടിയ കുട്ടികൾ, ബാഡ്മിന്റൺ അണ്ടർ 11 റണ്ണറപ്പായ കാതറിൻ എൽസ ജോസ്, കരുവന്നൂർ പുഴയിലെ കുത്തൊഴുക്കിൽ നിന്ന് സ്വന്തം ജീവൻ വകവെക്കാതെ ഒരു ജീവൻ രക്ഷിച്ച ആറ്റുവേപ്പിൽ സുരേഷ് ഭാര്യ ഗീത തുടങ്ങിയവരെ യൂത്ത് കെയർ പനംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. മുൻ എം എൽ എ ടി വി ചന്ദ്രമോഹൻ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. കെ ആർ സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. അജിത്ത്, എം എം അബൂബക്കർ, ഷനിൽ പെരുവനം, നീതു മഹേഷ്, പി വി ജോൺസൻ തുടങ്ങിയവർ സംസാരിച്ചു. അശോകൻ കുണ്ടായിൽ, സി ഒ തോമസ്, വി ബി ദിലീഷ്, ജെസ്ന ഷിഷാബ്, ഉമ്മർ വി കെ, ദേവസ്സി കെ വി, അബ്ദുൾ റഹ്മാൻ യു കെ തുടങ്ങിയവർ നേതൃത്വം നൽകി.