അടാട്ട് പഞ്ചായത്തിൽ പാചകവാതക, ഇന്ധന വില വർധനക്കെതിരെ അടുപ്പുകൂട്ടി പ്രതിഷേധം.
അടാട്ട്:
അടാട്ട് പഞ്ചായത്ത് പതിനേഴാം വാർഡിൽ പാചകവാതക, ഇന്ധന വില വർധനക്കെതിരെ അടുപ്പുകൂട്ടി പ്രതിഷേധം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജയലക്ഷ്മിടീച്ചർ ഉദ്ഘാടനം ചെയ്ത പ്രതിഷേധ പരിപാടിയിൽ മുൻ പഞ്ചായത്ത് മെമ്പർ പി രാജേശ്വരൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി മിഥുൻ സി പി, ധന്യ മതിലകത്ത്, യൂത്ത് കോൺഗ്രസ് ആമ്പലംകാവ് യൂണിറ്റ് പ്രസിഡണ്ട് അജിൻ പണിക്കർ, കോൺഗ്രസ്, മഹിളാകോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.