ആനകളുടെ സാധ്യതാ പട്ടികയിൽ എറണാകുളം ശ്രീകുമാർ പാറമേക്കാവിന്, കുട്ടൻകുളങ്ങര അർജുനൻ തിരുവമ്പാടിക്ക്
തൃശൂർ പൂരം; 85 ആനകളുടെ ആദ്യ പട്ടിക ദേവസ്വങ്ങൾ പുറത്തു വിട്ടു

തൃശൂർ: പൂരത്തിന് എഴുന്നെള്ളിപ്പിൽ പങ്കെടുപ്പിക്കാനുള്ള ആനകളുടെ സാധ്യത പട്ടികയായി. ഇരു ദേവസ്വങ്ങൾക്കുമായി 85 ആനകളുടെ സാധ്യത പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. പാറമേക്കാവ് വിഭാഗം 45 ആനകളെയും തിരുവമ്പാടി 39 ആനകളുടെയും ആദ്യ പട്ടികയാണ് പുറത്ത് വിട്ടത്. തെക്കേ ഗോപുര വാതിൽ തുറന്ന് പൂര വിളംബരം നടത്തുന്ന നെയ്തലക്കാവിന് എഴുന്നെള്ളുന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാർ പാറമേക്കാവിനും എഴുന്നെള്ളും. തെച്ചിക്കോട്ടുകാവ് ദേവീദാസനും കൂടൽമാണിക്യം മേഘാർജുനനും പാറമേക്കാവിനുണ്ട്. സ്വന്തം ആനയായ വിഭാഗം ചന്ദ്രശേഖരൻ ആണ് തിരുവമ്പാടിയുടെ തിടമ്പാന. പാറന്നൂർ നന്ദനും ഗുരുവായൂർ സിദ്ധാർഥനും കുട്ടൻകുളങ്ങര അർജുനനും തിരുവമ്പാടി പട്ടികയിലുണ്ട്.