മദ്യ തുടർച്ചക്കല്ല, ഭരണ തുടർച്ച; ബൾക്കീസ് ബാനു.

എടമുട്ടം: മദ്യവിൽപ്പനശാലകളുടെ സ്ഥിതി മെച്ചപ്പെടുത്തണമെന്ന കോടതി വിധിയുടെ മറവിൽ മദ്യനയത്തെ സർക്കാർ അട്ടിമറിക്കുന്നുവെന്നും മദ്യ തുടർച്ചക്കല്ല, ഭരണതുടർച്ചയെന്നും ഈ നടപടി പ്രതിഷേധാർഹമെന്നും സാമൂഹികപ്രവർത്തകയും എഴുത്തുകാരിയുമായ ബൾക്കീസ് ബാനു മദ്യ വിരുദ്ധപ്രവർത്തകരുടെ പ്രതിഷേധ സമരപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കെ എസ് ആർ ടി സി ഡിപ്പോകളിൽ ബെവ്കോയുടെ മദ്യവിൽപനശാല തുടങ്ങുന്നത് സ്ത്രീകളോടുള്ള അവഗണനയാണെന്നും രാത്രി കാലങ്ങളിൽ പോലും സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേരുടെ കാത്തിരിപ്പു കേന്ദ്രം കൂടിയാണ് കെ എസ് ആർ ടി സി സ്റ്റേഷനുകൾ എന്നും അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടയിടുന്ന ഈ നടപടി നിർത്തിവെക്കണമെന്നും കെ എസ് ആർ ടി സിയെന്നാൽ ഗതാഗത സൗകര്യത്തിനാണ്, മദ്യ വിതരണത്തിനല്ല, വിൽപ്പനക്കുമല്ല എന്നും അവർ കൂട്ടിച്ചേർത്തു.

കൊവിഡ് മുന്നാം തരംഗം ഐ എം എ റിപ്പോർട്ട് ചെയ്തിരിക്കേ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയും ദാരിദ്യവും റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ മദ്യമല്ല, ഭക്ഷ്യ സുരക്ഷയാണ് സർക്കാർ ഉറപ്പു വരുത്തേണ്ടത്. മദ്യവിൽപന ശാലയിലെ തിരക്ക് പരിഗണിച്ച് കൂടുതൽ കൗണ്ടറുകൾ അനുവദിക്കണമെന്നും മദ്യശാലകളുടെ എണ്ണം ആറിരട്ടിയായി വർധിപ്പിച്ചതുമായ എക്സൈസ് കമ്മീഷണറുടെ നികുതി വകുപ്പ് സെക്രട്ടറിക്ക് കൊടുത്ത ശുപാർശ തള്ളിക്കളയണമെന്നും കെ എസ് ആർ ടി സി യുടെ വശങ്ങളിൽ വിമുക്തിയിലൂടെ നാളത്തെ കേരളം ലഹരി വിരുദ്ധ കേരളമെന്നു പരസ്യം കൊടുത്ത സർക്കാർ ,അവിടെ തന്നെ മദ്യവിൽപ്പനശാല ആരംഭിക്കുന്നത് കാപട്യവും വൈരുദ്ധ്യവുമാണ് എന്ന് മദ്യവിരുദ്ധ പ്രവർത്തകർ പറഞ്ഞു.

എം എം ഇക്ബാൽ അധ്യക്ഷത വഹിച്ചു. മദ്യനിരോധന സംസ്ഥാന സമിതി അംഗം സരസ്വതി വലപ്പാട് ,വാർഡ് മെമ്പർ അജ്മൽ ഷരീഫ്, ദേവയാനി ഊണുങ്ങൽ എനിവർ സംസാരിച്ചു.

Related Posts