അന്തരിച്ച പ്രശസ്ത നാടക രചയിതാവും തിരക്കഥാകൃത്തുമായ എ ശാന്തകുമാറിന്റെ കുടുബ സഹായ നിധിയിലേക്ക് മലയാളം സാംസ്കാരിക വേദിയുടെ കരുതൽ.
തൃശ്ശൂർ: അന്തരിച്ച പ്രശസ്ത നാടക രചയിതാവും തിരക്കഥാകൃത്തുമായ എ ശാന്തകുമാറിന്റെ കുടുബ സഹായ നിധിയിലേക്ക് മലയാളം സാംസ്കാരിക വേദിയുടെ സഹായം. നാടക് തൃശൂർ ജില്ലാ കമ്മിറ്റിയ്ക്കു വേണ്ടി 'ശാന്തൻ കുടുംബ സഹായ നിധി' ചെയർമാനും ചലച്ചിത്ര സംവിധായകനുമായ ഷൈജു അന്തിക്കാട് മലയാളം സാംസ്ക്കാരിക വേദിയുടെ രക്ഷാധികാരി അഡ്വ. രഘുരാമപണിക്കരിൽ നിന്നും 15000 രൂപ ഏറ്റുവാങ്ങി.
വർഷങ്ങൾക്ക് മുമ്പ് മലയാളം സാംസ്കാരിക വേദിയാണ് കേരളോത്സവത്തിൽ ജില്ലയിലും സംസ്ഥാന തലത്തിലും സമ്മാനങ്ങൾ നേടിയ എ ശാന്തകുമാർ രചിച്ച് ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത 'ൻ്റെ പുളളിപ്പയ്യ് കരയാണ് ' എന്ന നാടകം നിർമ്മിച്ചത്. എ ശാന്തകുമാറിനെ ഷൈജു അന്തിക്കാട് നേരിട്ട് പരിചയപ്പെടുന്നതും ഈ നാടകത്തിലൂടെയായിരുന്നു. സ്കൂൾ തലങ്ങളിലും ഗ്രാമീണ നാടകവേദിയിലും നിരവധി ക്യാമ്പസുകളിലും വിദേശത്തുമൊക്കെ ശാന്തകുമാറിന്റെ നാടകങ്ങളും, ശാന്തകുമാറിൻ്റെ രചനയിൽ ഒരു സിനിമയും ഷൈജു അന്തിക്കാട് സംവിധാനം ചെയ്തിട്ടുണ്ട്.
അകാലത്തിൽ പൊലിഞ്ഞു പോയ ശാന്തന്റെ കുടുംബത്തെ ചേർത്തു പിടിയ്ക്കാൻ നാടക് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശാന്തൻ കുടുംബ സഹായ നിധി രൂപീകരിച്ചത്.