കടല്‍ സുരക്ഷ ഉപകരണങ്ങള്‍ നല്‍കുന്നു.
ഫിഷറീസ് വകുപ്പ് 2021-22 സാമ്പത്തിക വര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടല്‍ സുരക്ഷ ഉപകരണങ്ങള്‍ 75 ശതമാനം സബ്സിഡി നിരക്കില്‍ നല്‍കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ജി പി എസ്, വി എച്ച് എഫ് റേഡിയോ എന്നിവയാണ് നല്‍കുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃശൂര്‍ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ മത്സ്യഭവനുകളുമായോ ബന്ധപ്പെടേണ്ടതാണെന്ന് ഫിഷറിസ് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു.