എസ് എൻ ഡി പി യോഗം തൃപ്രയാർ ശാഖയുടെ ആഭിമുഖ്യത്തിൽ പുസ്തക വിതരണം നടത്തി.
തൃപ്രയാർ: എസ് എൻ ഡി പി യോഗം തൃപ്രയാർ ശാഖയുടെ ആഭിമുഖ്യത്തിൽ നാട്ടിക യൂണിയൻ നൽകിയ പുസ്തകങ്ങൾ വിതരണം ചെയ്തു. ഗുരുദേവൻ്റെ വിദ്യഭ്യാസ മൊഴികൾ അടങ്ങിയ പുസ്തകങ്ങളാണ് വിതരണം നടത്തിയത്. വിതരണോദ്ഘാടനം യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് നിർവഹിച്ചു. ചടങ്ങിൽ ശാഖ സെക്രട്ടറി രാജേഷ് കാരയിൽ, യൂണിയൻ വൈസ് പ്രസിഡണ്ട് പി വി സുധീപ് മാസ്റ്റർ, യുണിയൻ ഡയറക്ടർ ബോർഡ് അംഗം പ്രകാശ് കടവിൽ, ശാഖ അംഗങ്ങളായ എം എസ് അശോക് കുമാർ കെ ജി നിശീദ് എന്നിവർ പങ്കെടുത്തു.