സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ മെഡിക്കൽ പരീക്ഷയിൽ ഉന്നതവിജയം നേടിയ ആര്യ രാഹുലിനെ ആദരിച്ചു.

വലപ്പാട്: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ) അഖിലേന്ത്യാ മെഡിക്കൽ പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും, അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്കും നേടിയ ഡോ. ആര്യ രാഹുലിനെ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. വലപ്പാട് പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപെഴ്സൺ കൃഷ്ണവേണി പ്രമോദിന്റെ മരുമകളാണ് ഡോക്ടർ ആര്യ. ഭർത്താവ് വിഷ്ണു പ്രമോദ്, ഒന്നര മാസമായ മകനുണ്ട്.

മുൻ നാട്ടിക എം എൽ എ ഗീതാ ഗോപി മൊമെന്റോ നൽകി ആദരിച്ചു. ട്രസ്റ്റ് പ്രസിഡണ്ട് വി സി അബ്ദുൾ ഗഫൂർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി എം എ സലിം സ്വാഗതം പറഞ്ഞു. രക്ഷാധികാരി ജിഹാസ് വലപ്പാട്, പി സി ഹഫ്സത്ത്, രാജൻ പട്ടാട്ട്, അശോകൻ കണ്ണോത്ത്, വസന്ത ദേവലാൽ, മുഹമ്മദ് പി എം, ഷൺമുഖരാജ് മാസ്റ്റർ, സുനിൽകുമാർ ഉള്ളാട്ടിൽ, ടി വി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

Related Posts