ഇന്റർ കോളേജ് യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിൽ മികച്ച വനിതാ കായിക താരമായി അഞ്ജലി പി ഡി.
തൃശൂർ: തൃശ്ശൂരിൽ സെൻ്റ് തോമസ് കോളേജിലെ വിദ്യാർത്ഥിയായ അഞ്ജലി പി ഡി ഇന്റർ കോളേജ് യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിലെ മികച്ച വനിതാ കായിക താരം. 200 മീറ്ററിലെ പ്രകടനത്തിലൂടെ തൻ്റെ ആദ്യ യൂണിവേഴ്സിറ്റി മീറ്റിൽ തന്നെയാണ് അഞ്ജലി ഈ നേട്ടം കൈവരിച്ചത്. നാട്ടിക സ്പോർട്സ് അക്കാദമിയിലെ കോച്ച് സനോജിൻ്റെ (കണ്ണൻ മാഷ്) കീഴിലാണ് അഞ്ജലി പരിശീലനം നേടുന്നത്.