കാൻസർ ബാധിതയുടെ ചികിത്സാ സഹായനിധിയിലേക്ക് ഓണറേറിയം നൽകി മെമ്പർ ഭഗീഷ് പൂരാടൻ.

തളിക്കുളം: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടൻ അദ്ദേഹത്തിൻ്റെ എട്ടാമത്തെ ഓണറേറിയം കാൻസർ ബാധിതയായ തളിക്കുളം സ്വദേശി ലളിതയുടെ ചികിത്സാ സഹായനിധിയിലേക്ക് നൽകി. 45 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ആവശ്യമുള്ളത്. ലളിതയുടെ ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. എല്ലാ നല്ലവരായ സുഹൃത്തുക്കളും സഹായിക്കണമെന്നും ഭഗീഷ് പൂരാടൻ അഭ്യർത്ഥിച്ചു. ചടങ്ങിൽ അരവിന്ദൻ ആലുങ്ങൽ, സുകുമാരൻ ചെമ്പനാടൻ, സുജിത്ത് വല്ലത്ത് എന്നിവർ സന്നിഹിതരായിരുന്നു. സഹായിക്കാൻ കഴിയുന്നവർക്ക് താഴെ കാണുന്ന അക്കൗണ്ട് നമ്പറിലേക്ക് തുക അയക്കാവുന്നതാണ്.
CANARA BANK
Account number: 45612200004090
Name Bijila K.B
Branch: Valapad
IFSC code: CNRB0014561