തളിക്കുളം സഖാവ് ജമാൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചികിത്സ സഹായം നൽകി.

തളിക്കുളം: സഖാവ് ജമാൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അയോർട്ടിക് വാൾവ് മാറ്റിവെക്കുന്നതിന് വേണ്ടി തളിക്കുളം കൈതക്കലിൽ താമസിക്കുന്ന അന്തിക്കാട്ട് സുരേഷിന് ചികിത്സാ സഹായമായി 25000 രൂപ നൽകി. തളിക്കുളം ഗ്രാമ പഞ്ചായത്ത് 10ാം വാർഡ് മെമ്പർ സന്ധ്യാ മനോഹരൻ തുക കൈമാറി. സഖാവ് ജമാൽ ഫൗണ്ടേഷൻ സെക്രട്ടറി ലാലിഷ്, രക്ഷാധികാരി പി എ സലിം, ഹമീദ് അറക്കൽ, നൗഷാദ് പാടൂരാൻ, ബാപ്പുട്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Posts