ശിഹാബ് തങ്ങൾ അനുസ്മരണ ചടങ്ങിൽ തങ്ങളുടെ ചിത്രം വരച്ച് ഹിബ ഹബീബ്.

തളിക്കുളം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പന്ത്രണ്ടാമത്തെ ചരമ വർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഹിബ ഹബീബ് തങ്ങളുടെ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് ശിഹാബ് തങ്ങളുടെ ചിത്രം ഹിബ വരച്ചത്. 5 ദിവസം കൊണ്ട് ലോക പ്രശസ്തരായ 150 പ്രമുഖ വ്യക്തിത്വങ്ങളുടെ ചിത്രം വരച്ച് ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഒന്നാം സ്ഥാനം നേടിയ ഹിബ ഹബീബ് തളിക്കുളം സ്വദേശിയാണ്. ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ കെ എ ഹാറൂൺ റഷീദ് ശിഹാബ് തങ്ങൾ സ്മാരക പുരസ്കാരം നൽകി ഹിബ ഹബീബിനെ ആദരിച്ചു.

ലോകം അറിയപ്പെടുന്ന ശിഹാബ് തങ്ങളുടെ ചിത്രം നേരത്തെ വരച്ച ചിത്രങ്ങളിൽ ഉൾപ്പെടാതെ പോയതിൽ ഖേദമുണ്ടെന്ന് ഹിബ പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ
പുരോഗതിയിലും, മത സൗഹാർദ്ദം നിലനിർത്തുന്നതിലും വലിയ പങ്ക് വഹിച്ച വ്യക്തിത്വമാണ് ശിഹാബ് തങ്ങൾ.

ഈജിപ്തിലെ അൽ അസ്ഗർ യൂണിവേഴ്സിറ്റിയിൽ നിന്നും അറബിക് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം
നേടിയ തങ്ങൾ അലിഗർ യൂണിവേഴ്‌സിറ്റിയുടെ ഓഫ് കാമ്പസ് മലപ്പുറത്ത് കൊണ്ടുവന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഹിബ ഹബീബിന്റെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ ചെയർമാൻ കെ എ ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ എസ് റഹ്മത്തുള്ള, വി സി അബ്ദുൽ ഗഫൂർ, പി എം അബ്ദുൽ ജബ്ബാർ, കെ കെ ഹംസ, പി എച്ച് ഷെഫീഖ്, നൗഷാദ് തളിക്കുളം, പി കെ അബ്ദുൽ മജീദ്, പി ബി അക്ബർ എന്നിവർ സംസാരിച്ചു.

Related Posts