മിനി മുരളീധരൻ ബ്ലോക്ക്‌ മെമ്പർ സ്ഥാനം രാജിവെക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി തളിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി

തളിക്കുളം: തളിക്കുളം പോസ്റ്റ് ഓഫീസിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപിക്കപ്പെട്ട മിനി മുരളീധരൻ ബ്ലോക്ക്‌ മെമ്പർ സ്ഥാനം രാജിവെക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി തളിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. തളിക്കുളം സെന്ററിൽ നടത്തിയ ധർണ ബി ജെ പി തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി അഡ്വ കെ ആർ ഹരി ഉദ്‌ഘാടനം ചെയ്തു. ബി ജെ പി തളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ്കുമാർ കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിക്കുളം ബി ജെ പി സെക്രട്ടറി പ്രേംകിരൺ സ്വാഗതം പറഞ്ഞു. ബി ജെ പി നാട്ടിക മണ്ഡലം പ്രസിഡണ്ട് ഹരീഷ് മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ, മണ്ഡലം വൈസ് പ്രസിഡണ്ട് ഭഗീഷ് പൂരാടൻ, ബി ജെ പി മണ്ഡലം സെക്രട്ടറി ലാൽ ഊണുങ്കൽ,തളിക്കുളം ബിജെപി ജനറൽ സെക്രട്ടറി വേലായുധൻ, ഭാരതീയ മത്സ്യ പ്രവർത്തക സംഘം തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് സാമി പട്ടരുപുരക്കൽ, യുവമോർച്ച തളിക്കുളം പ്രസിഡണ്ട് മനേഷ് നളൻ, മെമ്പർമാരായ ബിന്നി അറക്കൽ, ഷാജിദേവ് ആലുങ്കൽ, കർഷക മോർച്ച പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ്‌ പുളിയമ്പ്ര എന്നിവർ പങ്കെടുത്തു.

Related Posts