കലാ സാഹിത്യസംഘം ഖാസി നസ്‌റുൽ ഇസ്ലാം യൂണിറ്റും നാട്ടകം സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച കലാപരിപാടികളുടെ സമ്മാനദാനം നിർവഹിച്ചു.
വാടാനപ്പിള്ളി: വായനാദിനത്തോടനുബന്ധിച്ചു പുരോഗമന കലാ സാഹിത്യസംഘം ഖാസി നസ്‌റുൽ ഇസ്ലാം യൂണിറ്റും, നാട്ടകം സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച വായനകുറിപ്പ്, കവിതാരചന, കവിതാലാപനം, കഥാരചന, പഴഞ്ചൊല്ല് എന്നീ മത്സരങ്ങളുടെയും സ്വാതന്ത്ര്യദിനത്തിന്റെയും, ഓണഘോഷത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച കലാപരിപാടികളുടെയും സമ്മാനദാനം നിർവഹിച്ചു.
പരിമിതികളെ അതിജീവിച്ച് ഏവർക്കും മാതൃകയായ തളിക്കുളം സ്വദേശി അനിഷ അഷ്‌റഫിനെ ആദരിക്കുകയും, അനിഷയുടെ കരകൗശല നിർമിതികളുടെ പ്രദർശനവും നടത്തി.
ഷെറീന സലിം അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവ സംവിധായാകൻ ഷാനു സമദ് ഉദ്ഘാടനം നിർവഹിക്കുകയും, അബ്ദുൾ ഖാദർ മാസ്റ്റർ, അഡ്വ. പ്രേംപ്രസാദ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘം യൂണിറ്റ് സെക്രട്ടറി ജവഹർലാൽ, പ്രസിഡണ്ട് അസീബ, ഗിരീഷ്, ഹമീദ് അറക്കൽ എന്നിവർ സംസാരിച്ചു.