തളിക്കുളം ഗ്രാമപഞ്ചായത്തിൽ സ്വകാര്യ മൽസ്യ കുളങ്ങളിലേക്ക് മൽസ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
തളിക്കുളം: കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മൽസ്യ കൃഷിയുടെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്തിൽ 181 ഗുണഭോക്താക്കൾക്ക് സ്വകാര്യ മൽസ്യ കുളങ്ങളിലേക്ക് മൽസ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
കട്ല, റോഹു, മൃഗാൽ, ഗ്രാസ് കാർപ് തുടങ്ങിയ മൽസ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത പി കെ മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ് അബ്ദുൽ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ഷിജി സി കെ, സന്ധ്യ മനോഹരൻ, കെ കെ സൈനുദ്ദീൻ, ജീജാ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ബിന്നി അറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തളിക്കുളം പഞ്ചായത്ത് ഫിഷറീസ് പ്രൊമോട്ടർ ആയ എം പി കൃഷ്ണപ്രസാദ് മത്സ്യ വിതരണത്തിന് നേതൃത്വം നൽകി.