തളിക്കുളം ഗവ.വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ കെട്ടിടത്തിന്റെ ശിലാഫലകം സി സി മുകുന്ദൻ എം എൽ എ അനാച്ഛാദനം ചെയ്തു

തളിക്കുളം: കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയതു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.
ഉദ്ഘാടനത്തിനോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ നാട്ടിക എം എൽ എ സി സി മുകുന്ദൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. തൃശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭനും സംഘാടക സമിതി ചെയർമാൻ പി എം അഹമ്മദും മുഖ്യാതിഥികളായിരുന്നു. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, മുല്ലശ്ശേരി എ ഇ ഒ. രവീന്ദ്രൻ കെ ആർ, തളിക്കുളം ബി പി സി. മോഹൻരാജ് പി എം, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഇൻചാർജ് ശ്രീലേഖ ഇ എസ്, എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ ടി വസന്തകുമാരി നന്ദി രേഖപ്പെടുത്തി.