ജനകീയാസൂത്രണം ആരംഭിച്ചതു മുതലുള്ള 25 വർഷകാലത്തെ മുഴുവൻ ഭരണസമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയുമാണ് ആദരിക്കുന്നത്.
തളിക്കുളത്ത് ജനകീയാസൂത്രണം രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തളിക്കുളം: ജനകീയാസൂത്രണ പ്രസ്ഥാനം നിലവിൽ വന്ന് 25 വർഷം പിന്നിടുന്നതിന്റെ ഭാഗമായി സംസ്ഥാന ഗവൺമെന്റ് നിർദ്ദേശപ്രകാരം ജനകീയാസൂത്രണം രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തൃശൂർ എം പി, ടി എൻ പ്രതാപൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാട്ടിക നിയോജക മണ്ഡലം മുൻ എം എൽ എ ഗീതാ ഗോപി ചടങ്ങിൽ മുഖ്യാതിഥിയായി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജനകീയാസൂത്രണം ആരംഭിച്ചതു മുതലുള്ള 25 വർഷകാലത്തെ മുഴുവൻ ഭരണസമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയുമാണ് ആദരിക്കുന്നത്. ഇതിനോടനുബന്ധിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും, നാട്ടികയിലെ മുൻ എം എൽ എ യും, നിലവിൽ എം പി യുമായ ടി എൻ പ്രതാപനെയും നാട്ടിക നിയോജക മണ്ഡലം മുൻ എം എൽ എ ഗീത ഗോപിയെയും തളിക്കുളം ഗ്രാമപഞ്ചായത്ത് അദരിച്ചു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരെയും നിലവിലെ ജനപ്രതിനിധികളെയും മാത്രമാണ് ചടങ്ങിൽ നേരിട്ടു ആദരിച്ചത്. മറ്റെല്ലാ ജനപ്രതിനിധികൾക്കും ഗൂഗിൾ മീറ്റിലൂടെ ചടങ്ങിൽ പങ്കെടുക്കാൻ സംവിധാനം ഒരുക്കി. പ്രസ്തുത ചടങ്ങിൽ എം പിയും മുൻ എം എൽ എയും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.
മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ മിനി ശിവരാമൻ ഓൺലൈനിലും, എം കെ ബാബു, പി ഐ ഷൗക്കത്തലി, കെ കെ രജനി, സന്ധ്യ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ നേരിട്ടും പങ്കെടുത്തു.
പഞ്ചായത്ത് സെക്രട്ടറി ഒ എം ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ, മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സിങ്ങ് വാലത്ത്, വിനയ പ്രസാദ്, ഷിജി സി കെ, സന്ധ്യാ മനോഹരൻ, കെ കെ സൈനുദ്ദീൻ, ജിജാ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, ബിന്നി അറക്കൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് ജനകീയാസൂത്രണം രജതജൂബിലിയുടെ സംസ്ഥാനതല ഉദ്ഘാടനം കാണുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കി. തളിക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ വി മുംതാസ് ചടങ്ങിൽ നന്ദി പറഞ്ഞു.