സ്ത്രീ സുരക്ഷക്കായി 'കനൽ' കർമപരിപാടിയുടെ താന്ന്യം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി.
താന്ന്യം: വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'കനൽ' എന്ന സ്ത്രീ സുരക്ഷക്കായുള്ള കർമപരിപാടിയുടെ താന്ന്യം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. പ്രസിഡണ്ട് രതി അനിൽകുമാർ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു. വിവാഹിതരാവുന്ന നവദമ്പതികൾക്ക് സന്ദേശം കൈമാറുന്നതിനായുള്ള ആശംസ കാർഡ് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുകയും ഒപ്പം തന്നെ പോസ്റ്റർ പ്രചരണവും നടത്തി. ജനപ്രതിനിധികൾ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.